ljd

മലയിൻകീഴ്‌ :മച്ചേൽ ശ്രീധരൻനായർ അനുസ്മരണ സമ്മേളനം ലോക് താന്ത്രിക് ജില്ലാ പ്രസിഡന്റ് എൻ.എം.നായർ ഉദ്ഘാടനം ചെയ്തു.എൽ.ജെ.ഡി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയിൻകീഴ് എം.എൻ.സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് അഡ്വ.എൻ.ബി പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു.നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,മേപ്പൂക്കട മധു,പി എസ് സതീശ്,പി.രാധാകൃഷ്ണൻനായർ,മലയിൻകീഴ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ജി.ബിന്ദു,ഓഫീസ് വാർഡ് അംഗം കെ.അജിതകുമാരി,മച്ചേൽ ഹരികുമാർ എന്നിവർ സംസാരിച്ചു.