കാട്ടാക്കട:ദുർഗാവാഹിനി റൂട്ട് മാർച്ചിൽ ആയുധമേന്തിയവരേയും സംഘാടകരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ കാട്ടാക്കട ഡി.വൈ.എസ്.പി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.സംസ്ഥാന സെക്രട്ടറി പി.ആർ.സിയാദ് മാർച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ജലീൽ കരമന അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതിയംഗം അഷ്‌റഫ് പ്രാവച്ചമ്പലം,ജില്ലാ ജനറൽ സെക്രട്ടറി ഷബീർ ആസാദ്,ജില്ലാ ട്രഷറർ ഷംസുദ്ദീൻ മണക്കാട്,ജില്ലാ സെക്രട്ടറിമാരായ അജയൻ വിതുര,ഇർഷാദ് കന്യാകുളങ്ങര,എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ് മഹ്ഷൂഖ് വള്ളക്കടവ്,സുനീർ ജില്ലാ കമ്മിറ്റി അംഗം,ഷാഫി കാച്ചാണി,കാട്ടാക്കട മണ്ഡലം പ്രസിഡന്റ് ബാദുഷാ മായംകോട്, സെക്രട്ടറി സബീർ,പാറശ്ശാല മണ്ഡലം പ്രസിഡന്റ് ഷമീർ തുടങ്ങിയവർ പങ്കെടുത്തു.