തിരുവനന്തപുരം:കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ പ്രതീക്ഷയുടെ ലോകത്തേക്ക് കൈപിടിച്ചു നയിക്കുക എന്നതാണ് ജ്യോതിസ് സെൻട്രൽ സ്കൂളിന്റെ ലക്ഷ്യമെന്ന് ജ്യോതിസ് സെൻട്രൽ സ്കൂൾ ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ പറഞ്ഞു.കഴക്കൂട്ടം മേനംകുളം ജ്യോതിസ് സെൻട്രൽ സ്കൂളിൽ ആധുനിക സൗകര്യങ്ങളോടെ പണിതുയർത്തിയ ബഹുനില സമുച്ചയത്തിന്റെയും പ്രവേശനോത്സവത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ജീവിതഗന്ധിയായ വിദ്യാഭ്യാസമാണ് ജ്യോതിസ് സെൻട്രൽ സ്കൂൾ അർത്ഥമാക്കുന്നതെന്ന് പ്രിൻസിപ്പൽ എൽ. സലിത പറഞ്ഞു. കുട്ടികളെ സ്കൂൾ അധികൃതരും അദ്ധ്യാപകരും ചേർന്ന് സ്വീകരിച്ചു.