tree-seeds

തിരുവനന്തപുരം: പരിസ്ഥിതി ദിനമായ ‌ഈ മാസം അഞ്ചിന് പാർട്ടി ഓഫീസുകളിലോ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലോ പൊതുസ്ഥാപനങ്ങളിലോ വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കണമെന്ന് പാർട്ടി ഘടകങ്ങളോട് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും അതിവേഗം വർദ്ധിച്ചുവരുന്നത് നമ്മുടെ രാജ്യത്ത് പ്രളയക്കെടുതികളും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും കടലാക്രമണവും വ്യാപകമാക്കുകയാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ടേ മാനവരാശി നേരിടുന്ന ഈ പ്രശ്നത്തെ നേരിടാനാകൂ.