
പൂവാർ: പൂവാർ ഗ്രാമപഞ്ചായത്തിന്റെ സ്കൂൾ പ്രവേശനോത്സവം താമരക്കുളം അരുമാനൂർ തുറ ഗവ. ന്യൂ എൽ.പി സ്കൂളിൽ പ്രസിഡന്റ് ജെ.ലോറൻസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജി അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.സജയകുമാർ, വി.എസ്.ഷിനു, പ്രദീഷ്, സുരേഷ്, ശ്രീകുമാരി, ഹെഡ്മിസ്ട്രസ് തുടങ്ങിയവർ പങ്കെടുത്തു.