തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിൽ ലോക ക്ഷീരദിനം ആഘോഷിച്ചു. പട്ടത്ത് ക്ഷീരഭവനിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗൻ പതാക ഉയർത്തി. പാൽ ഉത്പാദനത്തിൽ ഇന്ത്യയെ മുൻപന്തിയിൽ എത്തിച്ചതിൽ കർഷകരുടെ പങ്ക് വലുതാണെന്നും അവരുടെ മഹത്തായ സേവനത്തെ വിലമതിക്കണമെന്നും ഭാസുരാംഗൻ പറഞ്ഞു.

പാൽ ഉത്പാദനത്തിൽ കേരളത്തിന് സ്വയംപര്യാപ്തത കൈവരിക്കാനും ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിശീർഷ പാൽ ഉത്പാദക സംസ്ഥാനം എന്ന ബഹുമതി നേടിക്കൊടുക്കുന്നതിലും മിൽമയ്ക്ക് നിർണായക പങ്കാണുളളതെന്ന് മാനേജിംഗ് ഡയറക്ടർ ഡി.എസ്.കോണ്ട പറഞ്ഞു.