തിരുവനന്തപുരം: പുതിയ വനം വകുപ്പ് മേധാവിയായി ചുമതലയേറ്റ ബെന്നിച്ചൻ തോമസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് വനംവകുപ്പിലെ നിലവിലെ പദ്ധതികൾ വിലയിരുത്തി. പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. വനം ആസ്ഥാനത്ത് അദ്ദേഹത്തിന് ഫോറസ്റ്ര് ഗാർഡുമാർ ഗാർഡ് ഓഫ് ഓണർ നൽകി.