
തിരുവനന്തപുരം: 2022ലെ ദേശീയ അദ്ധ്യാപക അവാർഡിന് കേന്ദ്രസർക്കാർ നോമിനേഷനുകൾ ക്ഷണിച്ചു. എം.എച്ച്.ആർ.ഡിയുടെ (www.mhrd.gov.in) വെബ്സൈറ്റിൽ http:nationalawardstoteachers.education.gov.in എന്ന ലിങ്കിൽ ഓൺലൈനായി നോമിനേഷനുകൾ അപ്ലോഡ് ചെയ്യണം. അവസാന തീയതി ജൂൺ 20.
 പ്രധാനാദ്ധ്യാപക പൊതുസ്ഥലം മാറ്റം
തിരുവനന്തപുരം: സർക്കാർ ഏറ്റെടുത്ത, തദ്ദേശ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഹൈസ്കൂളുകളിലെ പ്രധാനാദ്ധ്യാപകരുടെ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും നിർദ്ദേശങ്ങളടങ്ങിയ സർക്കുലറും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകൾ ജൂൺ 10നകം ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് സമർപ്പിക്കണം.