
ബാലരാമപുരം: ഫൈവ് സ്റ്റാർസ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് സംഘടിപ്പിച്ച ബാൾ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ വയനാട് ജേതാക്കളായി.പയനീയർ കൊട്ടാരക്കര റണ്ണേഴ്സ് അപ്പ് ആയി. ഒന്നാം സ്ഥാനം നേടിയ വയനാടിന് പതിനായിരം രൂപയും ആർ.രാജേന്ദ്രനാഥ് മെമ്മോറിയൽ സിൽവർ ട്രോഫിയും രണ്ടാം സ്ഥാനം നേടിയ പയനീയർ കൊട്ടാരക്കരയ്ക്ക് അയ്യായിരം രൂപയും പി.പി തങ്കപ്പൻപിള്ള മെമ്മോറിയൽ ട്രോഫിയും മുൻ സ്പീക്കർ എൻ.ശക്തൻ ടീമംഗങ്ങൾക്ക് കൈമാറി. വയനാട് ടീമിൽ നിന്ന് നിതിൻ ലോറൻസ് പയനീയർ കൊട്ടാരക്കരയിലെ അനന്തഗോപൻ എന്നിവരെ ടൂർണമെന്റിലെ മികച്ച താരങ്ങളായി തിരഞ്ഞെടുത്ത് വ്യക്തിഗത ട്രോഫികൾ സമ്മാനിച്ചു.