
തിരുവനന്തപുരം: നടി ഷംന കാസിം വിവാഹിതയാകുന്നു. ജെ.ബി.എസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സി.ഇ.ഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ ജീവിതത്തിന്റെ പുതിയൊരു അദ്ധ്യായത്തിലേക്ക് കടക്കുകയാണെന്ന് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് ഷംന ഫേസ്ബുക്കിൽ കുറിച്ചു.