
ബാലരാമപുരം: കഴിവൂർ ഗവൺമെന്റ് ഹൈസ്കൂളിൽ കുരുന്നുകളെ അക്ഷര തൊപ്പി അണിയിച്ച് അദ്ധ്യാപകർ വരവേറ്റു.പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ശൈലജകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് റ്റിറ്റു അദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്തംഗം വത്സലകുമാർ,ബ്ലോക്ക് മെമ്പർ അശ്വതി ചന്ദ്രൻ,മെമ്പർ ജി.ആർ.ഷിബു,ഗാന്ധിയൻ ബാലകേന്ദ്രങ്ങൾ താലൂക്ക് രക്ഷാധികാരി വി.സുധാകരൻ,പ്രഥമാദ്ധ്യാപകൻ ബിജു.എ.എസ്, പി.ടി.എ പ്രസിഡന്റ് രാജീവ്,സ്റ്റാഫ് സെക്രട്ടറി ജയശ്രീ എന്നിവർ സംബന്ധിച്ചു. കുട്ടികൾക്ക് മധുരപലഹാര വിതരണവും നടന്നു.