തിരുവനന്തപുരം: സ്റ്റാർട്ടപ്പ് മിഷനും സെൻട്രൽ പ്ളാന്റേഷൻ ക്രോപസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തുന്ന ദ്വിദിന റൂറൽ ഇന്ത്യ ബിസിനസ് ഉച്ചകോടി 11ന് കാസർകോട് നടക്കും.
ഫ്രഷ് ടു ഹോമിന്റെ സഹ സ്ഥാപകൻ മാത്യൂ ജോസഫ്, ആഗോള അംഗീകാരം നേടിയ ഉത്തരവാദിത്ത ടൂറിസത്തിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്റർ കെ .രൂപേഷ് കുമാർ, എയ്ഞ്ചൽ നിക്ഷേപകൻ നാഗരാജ പ്രകാശം, ഐസിഎആർ-സിപിസിആർഐ ഡയറക്ടർ ഡോ. അനിത കരുൺ, എൻട്രി ആപ് സഹസ്ഥാപകൻ മുഹമ്മദ് ഹിസാമുദ്ദീൻ, ടി.സി.എസ്. റാപിഡ് ലാബിന്റെ മേധാവി റോബിൻടോമി, വൃദ്ധി സി.ടി.എസിന്റെ മാനേജിംഗ് പാർട്ണർ അജയൻ കെ അനാത്ത്, സിദ്ദ്സ് ഫാമിന്റെ സഹസ്ഥാപകൻ കിഷോർ ഇന്ദുകൂരി, ഹാപ്പി ഹെൻസിന്റെ സ്ഥാപകൻ മഞ്ജുനാഥ് മാരപ്പൻ, ഐ.സി.എ.ആർ ശാസ്ത്രജ്ഞരായ ഡോ.കെ ശ്രീനിവാസ്, ഡോ. സുധ മൈസൂർ, ഇസാഫ് റിടെയിലിന്റെ ഡയറക്ടർ തോമസ് കെ.ടി എന്നിവർ സംസാരിക്കും.ഗ്രാമീണ ഇന്ത്യയുടെ വളർച്ചയ്ക്ക് സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് പ്രമേയം.
ഉച്ചകോടിയിലും ഹാക്കത്തോണിലും പങ്കെടുക്കാൻ https://startupmission.in/rural_business_conclave/ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.