1

ഉദിയൻകുളങ്ങര: മാരായമുട്ടം ലൂദറൻ എൽ.പി സ്കൂളിലെ പ്രവേശനോത്സവം നിംസ് എം.ഡി ഡോ.ഫൈസൽ ഖാൻ ഉദ്ഘാടനം നിർവഹിച്ചു.നിംസ് മെഡിസിറ്റിയുടെ ഉപഹാരമായ ഗാന്ധിജിയുടെ ചിത്രം സ്കൂളിന് സമർപ്പിച്ചു.വാർഡ് കൗൺസിലർ പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു.ദേശീയ മനുഷ്യാവകാശ മിഷൻ ജില്ലാ പ്രസിഡന്റ്‌ രാഭായ് ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.സ്കൂൾ പ്രഥമ അദ്ധ്യാപിക ഹീബ ടീച്ചർ സ്വാഗതം അറിയിച്ചു.തുടർന്ന് നിംസ് എം.ഡി ഫൈസൽ ഖാനും,രാഭായ് ചന്ദ്രനും ചേർന്ന് കുട്ടികൾക്ക്‌ മധുരം വിതരണം ചെയ്തു.നിംസ് ഹോസ്പിറ്റലിന്റെ റെഡ് ക്രോസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.സ്കൂൾ അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ, രക്ഷകർതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.