പരുത്തിപ്പള്ളി:കുറ്റിച്ചൽ പച്ചക്കാട് ശ്രീ ചാമുണ്ഡേശ്വരി​ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക ഉത്സവം 7 മുതൽ 9 വരെ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.അയ്യപ്പൻപിള്ളയും സെക്രട്ടറി ടി. ജയകുമാറും അറിയിച്ചു.ഉത്സവ ദിവസങ്ങളിൽ 5.30ന് വിശേഷാൽ അഭിഷേകം, 5.45ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30ന് മഹാമൃത്യുഞ്ജയ ഹോമം, വൈകിട്ട് അലങ്കാര ദീപാരാധന, 6.45 ഭഗവതിസേവ എന്നിവ ഉണ്ടാകും. 7ന് രാവിലെ 8.30ന് ഉപദേവതമാർക്ക് കലശപൂജ, 10ന് കലശാഭിഷേകം, വൈകിട്ട് ഐശ്വര്യപൂജ. 8ന് രാത്രി 7ന് പുഷ്പാഭിഷേകം. . 9ന് രാവിലെ 10ന് പൊങ്കാല, കളഭാഭിഷേകം, കലശാഭിഷേകം, 10.30ന് നാഗരൂട്ട്, 11.30ന് പൊങ്കാല നിവേദ്യം, ഉച്ചയ്ക്ക് അന്നദാനം, രാത്രി നേർച്ച വിളക്ക് എഴുന്നള്ളിപ്പ് ചടങ്ങുകൾക്ക് ക്ഷേത്ര തന്ത്രി പുരുഷോത്തമൻ പോറ്റിയും മേൽശാന്തി കെ.പി. നാരായണൻ നമ്പൂതിരിയും കാർമ്മികത്വം വഹിക്കും.