
പാറശാല:ആറയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന നെയ്യാറ്റിൻകര സബ് ജില്ല സ്കൂൾ പ്രവേശനോത്സവം കെ.ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.ചെങ്കൽ പഞ്ചായത്ത് ഗ്രാമ പ്രസിഡന്റ് എം.ഗിരിജകുമാരി അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡോ.കെ.ലൈലാസ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ മുഖ്യപ്രഭാഷണം നടത്തി.പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹിൽ ആർ.നാഥ്,വാർഡ് മെമ്പർ വിജയകുമാരി,ബി.പി.സി എം.അയ്യപ്പൻ,സി.ആർ.സി കോ-ഓർഡിനേറ്റർ ജോൺ ബായ്,പി.ടി.എ പ്രസിഡന്റ് കെ.അജികുമാർ,എസ്.എം.സി ചെയർമാൻ ബിനുകുമാർ കെ.എസ്,പി.ടി.എ വൈസ് പ്രസിഡന്റ് മുരളീധരൻ നായർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ജയലേഖ.ടി.എസ് നന്ദി പറഞ്ഞു.