
തിരുവനന്തപുരം: ഓൾ കേരള പേരന്റ്സ് അസോസിയേഷൻ ഒഫ് ഹിയറിംഗ് ഇംപയേർഡ് (എ.കെ.പി.എ.എച്ച്.ഐ) സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഭിന്നശേഷി സൗഹൃദ അവാർഡിന് ഗോപിനാഥ് മുതുകാട് അർഹനായി.ഭിന്നശേഷി മേഖലയിൽ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന അതുല്യ സേവനങ്ങളെ പരിഗണിച്ചാണ് പുരസ്കാരത്തിന് തിരഞെഞ്ഞെടുത്തതെന്ന് സംസ്ഥാന സെക്രട്ടറി എം.മൊയ്തീൻ അറിയിച്ചു. 4ന് വൈകിട്ട് 3ന് കഴക്കൂട്ടം 'മാജിക് പ്ലാനറ്റിൽ നടക്കുന്ന ചടങ്ങിൽ വച്ച് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ അവാർഡ് സമ്മാനിക്കും.