
കിളിമാനൂർ:ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പട്ടികജാതി പ്രീ-മെട്രിക് ഹോസ്റ്റലിൽ പ്രവേശനോത്സവം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.കുട്ടികൾക്കുള്ള പഠനോപകരണങ്ങളും ബാഗുകളും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്തു.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീദ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പട്ടികജാതി ഓഫീസർ എസ്.മുരളീധരൻ നായർ സ്വാഗതവും ഹോസ്റ്റൽ വാർഡൻ എൽ.ജയശ്രീ നന്ദിയും പറഞ്ഞു.ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ ബ്ലോക്ക്,മെമ്പർമാരായ ജെ.സജി,ഷീല,സരളമ്മ,ഐഷ റഷീദ്,കവിത, ,ബൻഷാ ബഷീർ, ബി.ഡി.ഒ ശ്രീജ റാണി എന്നിവർ പങ്കെടുത്തു.