
മമ്മൂട്ടിയെ നായകനാക്കി കെ. മധു സംവിധാനം ചെയ്ത സി.ബി.ഐ 5 ദ് ബ്രയ്‌ൻ ജൂൺ 12ന് നെറ്റ്‌ഫ്ളിക്‌സിലൂടെ റിലീസ് ചെയ്യും. എസ്.എൻ. സ്വാമി രചന നിർവഹിച്ച ചിത്രത്തിൽ രഞ്ജി പണിക്കർ, സായ്‌കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ആശ ശരത്, കനിഹ, സ്വാസിക, മാളവിക മേനോൻ, സ്‌മിനു സിജോ ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്നുണ്ട്. അപകടത്തിനുശേഷം ജഗതിശ്രീകുമാർ അഭിനയരംഗത്തേക്ക് മടങ്ങി എത്തിയ ചിത്രം കൂടിയാണ്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. സ്വർഗചിത്രയുടെ ബാനറിൽ സ്വർഗചിത്ര അപ്പച്ചനാണ് നിർമ്മാണം.