kamal

കമൽഹാസനും സൂര്യയും ഒന്നിക്കുന്നു. രാജ് കമൽ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് കമൽഹാസനും സൂര്യയും ഒന്നിക്കുന്നത്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ സംവിധായകനെ തീരുമാനിച്ചിട്ടില്ല. സൂര്യയോടൊപ്പം സിനിമ വൈകാതെ ഉണ്ടാകുമെന്ന് കമൽഹാസൻ അറിയിച്ചിട്ടുണ്ട്. അതേസമയം കമൽഹാസൻ ചിത്രം വിക്രം ഇന്ന് റിലീസ് ചെയ്യും. ചിത്രത്തിൽ സൂര്യ അതിഥിവേഷത്തിൽ എത്തുന്നുണ്ട്. ഫഹദ് ഫാസിൽ ഉൾപ്പെടെ മലയാളി താരങ്ങളുടെ സാന്നിദ്ധ്യമാണ് വിക്രത്തിന്റെ മറ്റൊരു പ്രത്യേകത. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതി സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.