praveshanolssavam-

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തുതല പ്രവേശനോത്സവം നാവായിക്കുളം ജി.എൽ.പി.എസിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സാബു മുഖ്യപ്രഭാഷണം നടത്തി. നവാഗതർക്കുള്ള പഠനോപകരണ വിതരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ജെ. ജിഹാദ് നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസ നിസാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലൂജ, വാർഡ് മെമ്പർമാരായ പൈവേലിക്കോണം ബിജു, സവാദ്. എം, പി.ടി.എ പ്രസിഡന്റ് ബിന്ദു, എസ്.എം.സി വൈസ് ചെയർമാൻ നവീൻ ചന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡന്റ് നസിമുദ്ദീൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, മുൻ പ്രഥമാദ്ധ്യാപകരായ എ.ഇല്യാസ്, ജമുനകുമാരി, ക്ലസ്റ്റർ കോഓർഡിനേറ്റർ ജയശങ്കർ ജി., സ്റ്റാഫ് സെക്രട്ടറി സജിത തുടങ്ങിയവർ പങ്കെടുത്തു.