വിതുര:വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,വിതുര സി.ഐ എസ്.ശ്രീജിത്ത്,എസ്.എം.സി ചെയർമാൻ കെ.വിനീഷ് കുമാർ എന്നിവർ പങ്കെടുത്തു. തൊളിക്കോട് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവം ജില്ലാപഞ്ചായത്തംഗം സുനിത ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പാണയം നിസാർ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ഗംഗ,തൊളിക്കോട് ടൗൺവാർഡ് മെമ്പർ ഷെമി ഷംനാദ്,തോട്ടുമുക്ക് വാർഡ്മെമ്പർ തോട്ടുമുക്ക് അൻസർ എന്നിവർ പങ്കെടുത്തു.