praveshanolssavam-madavoo

പള്ളിക്കൽ : മടവൂർ പഞ്ചായത്തുതല പ്രവേശനോത്സവം ഞാറയിൽക്കോണം എം.എൽ.പി.എസിൽ വർണാഭമായി നടന്നു. അക്ഷരത്തൊപ്പിയണിഞ്ഞ കുരുന്നുകൾ ആടിയും പാടിയും മധുരം നുണഞ്ഞും സ്കൂളിലെ ആദ്യ ദിവസം ഉത്സവമാക്കി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ.ബി.എം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജീർ കപ്പാംവിള അദ്ധ്യക്ഷത വഹിച്ചു.പള്ളിക്കൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീജിത്ത് പി.മുഖ്യാതിഥിയായി.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. സി.രവീന്ദ്രൻ ഉണ്ണിത്താൻ,മെമ്പർ മാരായ ഷൈജുദേവ്,എം.എസ്.റാഫി,സുപ്രഭ,സുജിത മക്തൂം, മോഹൻ ദാസ് ,സിമി സതീഷ്,ബീന എന്നിവർ പങ്കെടുത്തു.