വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ ഓണറേറിയം അടിസ്ഥാനത്തിൽ ട്യൂഷൻ ടീച്ചർമാരായി പ്രവർത്തിക്കുന്നതിന് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ഹൈസ്കൂൾ വിഭാഗത്തിൽ 6, യുപി വിഭാഗത്തിൽ 3 ഒഴിവുകളാണുള്ളത്. എച്ച്.എസ് വിഭാഗത്തിൽ ഇംഗ്ലീഷ്,ഹിന്ദി,ഫിസിക്സ് കെമിസ്ട്രി,കണക്ക്,ബയോളജി,സോഷ്യൽസയൻസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് അതത് വിഷയങ്ങളിൽ ബിരുദവും ബി.എഡും ഉണ്ടാകണം.യു.പി വിഭാഗത്തിൽ പഠിപ്പിക്കുന്നതിന് ബിരുദവും ബി.എഡും /ടി.ടി.സിയും ഉണ്ടായിരിക്കണം.അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 8ന് രാവിലെ 11ന് വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ അഭിമുഖത്തിന് ഹാജരാകണം.