
പാലോട്:കൃഷിയുടെ ആദ്യ പാഠങ്ങൾ നുകർന്ന് ചില്ലു അണ്ണാനെന്ന കഥാപാത്രത്തോടൊപ്പം സെൽഫിയെടുത്തും മൺചിരാതുക്കളിൽ അക്ഷരദീപം തെളിച്ചും നന്ദിയോട് പച്ച ഗവൺമെന്റ് എൽ.പി സ്കൂൾ പ്രവേശനോത്സവം അവിസ്മരണീയമാക്കി.പഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവൻ ഉദ്ഘാടനം ചെയ്തു. പാലോട് റെയ്ഞ്ച് ഓഫീസർ അജിത് കുമാർ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ,പഞ്ചായത്തംഗം രാജ്കുമാർ,ഫോറസ്റ്റ് ഓഫീസർ അജയകുമാർ,പി.ടി.എ പ്രസിഡന്റ് ശ്രീജിത് പവ്വത്തൂർ ,പ്രീ പ്രൈമറി പി.ടി.എ പ്രസിഡന്റ് പി.രാജീവൻ,ഹെഡ്മിസ്ട്രസ് ഷൈജ, സജി,അംബിക,ആത്മ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.
പെരിങ്ങമ്മല യു.പി എസിലെ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം ഉദ്ഘാടനം ചെയ്തു. കുട്ടികളെ പി.ടി.എ പ്രസിഡന്റ് ഷെനിൽ റഹിം,ബ്ലോക്ക് മെമ്പർ ബീന അജ്മൽ, വാർഡ് മെമ്പർ ബിന്ദു സുരേഷ്, എച്ച്.എം ചാർജ് സഫീനാബീവി, മുൻ എച്ച്.എം നിസാമുദ്ദീൻ, നിഹാസ്,പി.ടി.എ അംഗങ്ങൾ, അദ്ധ്യാപകർ എന്നിവർ ചേർന്ന് മധുരം നൽകി സ്വീകരിച്ചു. അക്ഷരദീപം അനുസ്മരിപ്പിച്ചു കൊണ്ട്. 216 കുരുന്നുകൾ 216 മൺ ചിരാതുക്കൾ തെളിച്ചു. പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജാ ഷാജഹാൻ പഠനോപകരണ വിതരണം നടത്തി.
ഗവൺമെന്റ് എച്ച്.എസ് മടത്തറ കാണി സ്കൂളിൽ നടന്ന പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനു ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പ്രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഷീജ ഷാജഹാൻ, എം.സുലൈമാൻ, മടത്തറ അനിൽ, സുരേഷ് കുമാർ, ഹേമലത, വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
പച്ച ഡി.ബി എൽ പി സ്കൂളിൽ നടന്ന പ്രവേശനോത്സവം പാലോട് സി.ഐ ഷാജിമോൻ ഉദ്ഘാടനം ചെയ്തു.ആർ.എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം പി.സനൽകുമാർ, കെ.ചക്രപാണി, കെ.ശിവദാസൻ, ജി.ആർ.ഹരി, ചന്ദ്രശേഖരൻ നായർ, സിജ, ഹെഡ്മിസ്ട്രസ് ലൈസി,ഷീല എന്നിവർ നേതൃത്വം നൽകി.