പാലോട്:നന്ദിയോട് ഫൈറ്റേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 6ന് വൈകിട്ട് 5ന് നന്ദിയോട് ജംഗ്ഷനിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു നിർവഹിക്കും.വിനയൻ അമ്പാടി,പ്രതാപൻ തെക്കേകൂപ്പൻ,ദീപ അജയ്,രജനി സേതു,ആർദ്രാ രാജഗോപാൽ,തീർത്ഥ,ഹരികൃഷ്ണൻ എന്നിവരെ ആദരിക്കും.ശൈലജ രാജീവൻ,സോഫി തോമസ്,കെ.ശിവദാസൻ,സപ്തപുരം മോഹനൻ,ഡി.ബിജു.ഷാജി ആർ.എസ്. തുടങ്ങിയവർ പങ്കെടുക്കും.