mudapurampre

മുടപുരം:കിഴുവിലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം മുടപുരം ഗവ.യു.പി സ്കൂളിൽ ഉദ്‌ഘാടനം ചെയ്തു.ബലൂൺ ,തൊപ്പി ,മധുരം തുടങ്ങിയവ നൽകിയാണ് വരവേറ്റത്.തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റ് കുട്ടികൾക്ക് മധുരപലഹാരം നൽകി .ഒപ്പം ഒന്നാം ക്‌ളാസിൽ പ്രവേശനംനേടിയ വിദ്യാർത്ഥികൾക്ക് കുടയും ക്ഷേത്രം ട്രസ്റ്റ് സമ്മാനമായി നൽകി.സ്കൂളിൽ നടന്ന ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ അക്ഷരദീപം തെളിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ് പഠനോപകരണം വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്. സുലഭ.,ജി.ഗോപകുമാർ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ,എൻ.രഘു,ആർ.രജിത, ടി.സുനിൽ,സലീന ,മുൻ ഹെഡ്മിസ്ട്രസ്സ് കെ.എസ്.വിജയകുമാരി,എസ്.എം.സി ചെയർമാൻ ഡി.ബാബുരാജ്,എസ്.എം സി എക്സിക്യൂട്ടീവ് അംഗം ബി.എസ്.സജിതൻ എന്നിവർ സംസംസാരിച്ചു.സീനിയർ അസിസ്റ്റന്റ് ഇൻചാർജ് സി.ആർ.ബീന സ്വാഗതവും എസ്.ആർ.ജി.കൺവീനർ ഹിമ.ആർ.നായർ നന്ദിയും പറഞ്ഞു.