thirunal

തിരുവനന്തപുരം: മികച്ച ബാലതാരത്തിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ രാജാജി നഗർ സ്വദേശി സ്‌നേഹ അനുവിനെ തിരുവിതാംകൂർ രാജകുടുംബം അഭിനന്ദിച്ചു.ഫ്രണ്ട്‌സ് ഒഫ് ട്രിവാൻഡ്രം ജില്ലാ കമ്മിറ്റി കവടിയാർ കൊട്ടാരത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പൂയം തിരുനാൾ ഗൗരി ലക്ഷ്‌മി ഭായിയും അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായിയും ശ്രീപദ്‌മനാഭ ശില്‌പം നൽകിയാണ് സ്‌നേഹയെ അനുമോദിച്ചത്.സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മലയാള സിനിമ ചരിത്ര പുസ്‌‌തകം സ്‌നേഹയ്‌ക്ക് നൽകി. മുൻ മന്ത്രി വി.എസ് ശിവകുമാർ,കരമന ജയൻ,സബീർ തിരുമല, ഫ്രണ്ട്‌സ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് പി.കെ.എസ് രാജൻ, ഭാരവാഹികളായ ശ്രീകണ്‌ഠേശ്വരം സതീഷ്,മോഹൻ കരമന,വലിയശാല പ്രവീൺ, പവിത്രൻ കിഴക്കേനട, സ്‌നേഹ അനുവിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.