navakerala

മുടപുരം:സി.പി.എം പെരുങ്ങുഴി ലോക്കൽ കമ്മിറ്റിയും മുട്ടപ്പലം ലോക്കൽ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച നവകേരള വികസന സദസ് അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം പെരുങ്ങുഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി റഫി സ്വാഗതം പറഞ്ഞു.കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ,സി. ഐ.ടി.യു മംഗലപുരം ഏര്യാ സെക്രട്ടറി വേങ്ങോട്മധു,ഗ്രാമ പഞ്ചായത്ത് മെമ്പർ സി.സുര,അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി.അനിലാൽ ,പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ദേവരാജൻ എന്നിവർ സംസാരിച്ചു. മുട്ടപ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി രഘുനാഥൻനായർ നന്ദി പറഞ്ഞു.