മുടപുരം: കൂന്തള്ളൂർ ഗവണ്മെന്റ് എൽ.പി.സ്കൂളിലെ പ്രവേശനോത്സവം കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി ഉദ്‌ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ജഹാംഗീർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് അനിതകുമാരി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കവിതാസന്തോഷ്, കിഴുവിലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ സലീന തുടങ്ങിയവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥികൾ നൽകിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. മാജിക് പ്ലാനറ്റ് ആർട്ടിസ്റ്റും പൂർവ വിദ്യാർത്ഥിയുമായ മുഹമ്മദ് ഇർഫാന്റെ മാജിക് ഷോയും നടന്നു.