തിരുവനന്തപുരം:ലോട്ടറിയുടെ നികുതി 28 ശതമാനത്തിൽ നിന്ന് പന്ത്രണ്ടായി കുറച്ച് സമ്മാനങ്ങൾ വർദ്ധിപ്പിക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) കാട്ടാക്കട താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് എം.എസ് യൂസഫ് ഉദ്‌ഘാടനം ചെയ്‌ത സമ്മേളനത്തിൽ മുണ്ടവൻകുന്ന് ശശി അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ അമ്പലത്തറ മുരളീധരൻ നായർ,ആനത്താനം രാധാകൃഷ്‌ണൻ,വീരണക്കാവ് വിജയൻ, ആർ.ജയിംസ്,ടി.അംബി,അനിൽകുമാർ,ആമച്ചൽ രാജേന്ദ്രൻ,ശശിധരൻ നായർ,കബീർ എന്നിവർ പ്രസംഗിച്ചു.