
കല്ലമ്പലം:നാവായിക്കുളം പഞ്ചായത്ത് ബഡ്സ് സ്കൂൾ ഉടൻ തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മാർച്ചും ധർണയും നടത്തി.നാവായിക്കുളം മണ്ഡലം പ്രസിഡന്റ് സജി.പി.മുല്ലനല്ലൂർ ഉദ്ഘാടനം ചെയ്തു.നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ പൈവേലിക്കോണം ബിജു,നാവായിക്കുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിഷ്ണു.എസ്.ഗോവിന്ദ്, നാവായിക്കുളം അശോകൻ, കുമാർ.ജി,അരുൺകുമാർ.എസ്, മണ്ഡലം കമ്മറ്റി അംഗം മുല്ലനല്ലൂർ ശ്രീകുമാർ,കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് മനുകാവിൽ,നാവായിക്കുളം സൗത്ത് ഏരിയ ജനറൽ സെക്രട്ടറി രാജീവ് ചിറ്റായിക്കോട് എന്നിവർ സംസാരിച്ചു.ബി.ജെ.പി നേതാക്കളായ മണിരഥൻ പിള്ള, സതി, അഖിൻ, ദിനേശ്,ചന്തു,സുധി, ദീപു,ഷിജി.സുധ,ബിനു എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.