കടയ്ക്കാവൂർ :സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു.നെടുങ്ങണ്ട എം.എം.എം.ജി.എൽ.പി.എസിൽ എത്തിയ കുരുന്നുകളെയാണ് സമ്മാനപ്പൊതികൾ നൽകി പ്രവർത്തകർ സ്വീകരിച്ചത്.

എസ്.എഫ്.ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമ്മാനപ്പൊതികൾ നൽകിയത്. പുസ്തകങ്ങൾ,പെൻസിൽ ബോക്സുൾ, കളർ പെൻസിലുകൾ, കട്ടർ, റബ്ബർ, മിഠായികൾ എന്നിവ അടങ്ങിയതാണ് സമ്മാനപ്പൊതി.
സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ജെറാൾഡ് സമ്മാനപ്പൊതികൾ വിതരണം ചെയ്തു, എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് വിജയ് വിമൽ സെക്രട്ടറി ആനന്ദ്,അജിത് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.