camp

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യകലാ കേന്ദ്രത്തിലെ അവധിക്കാല ക്ലാസുകളുടെ സമാപനവും ശ്രീചിത്തിര തിരുനാൾ നൃത്ത സംഗീതോത്സവവും കേരള സാംസ്കാരിക വകുപ്പ് വാസ്തുവിദ്യാ ഗുരുകുലം ചെയർമാൻ ജി.ശങ്കർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ.പി.ശങ്കരദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.വൈക്കം വേണുഗോപാൽ പ്രഭാകർ, കെ.ബാലചന്ദ്രൻ, ജി.മാധവദാസ്, ബാബു വിശ്വൻ, കടയ്ക്കാവൂർ പ്രേമചന്ദ്രൻ, അഡ്വ.ഷിബു എന്നിവർ പങ്കെടുത്തു. അവധിക്കാല പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും തുടർന്ന് കലാകേന്ദ്രം അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നടത്തിയ നൃത്ത സംഗീത വാദ്യോപകരണ പരിപാടിയും നടന്നു.