
വർക്കല: തിരക്കേറിയ വർക്കല പാലച്ചിറ ടൗണിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്നും റോഡ് കൈയേറിയുള്ള അനധികൃത വഴിയോരക്കച്ചവടങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടശ്ശേരിക്കോണം യൂണിറ്റ് ദ്വൈവാർഷിക സമ്മേളനം ആവശ്യപ്പെട്ടു. നാല് റോഡുകൾ ചേരുന്നിടമാണ് പാലച്ചിറ. വർക്കല, കല്ലമ്പലം റോഡുകൾ തിരക്കേറിയതാണ്. പാപനാശം, ശിവഗിരി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ തിരക്ക് വേറെയും. മത്സ്യം, പച്ചക്കറി തുടങ്ങിയവയുടെ വിപണനത്തിനായി റോഡ് കൈയടക്കി കച്ചവടം നടത്തുന്നത് തടയണമെന്നും യോഗം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി. ജോഷി ബാസു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡി.എസ്. ദിലീപ്, ട്രഷറർ എസ്. ഷൈൻ, വൈ. വിജയൻ, കെ. രാജേന്ദ്രൻ നായർ, ബി. അനിൽകുമാർ, ചന്ദ്രമതി ഷാജഹാൻ, എസ്. കമറുദ്ദീൻ, എ.കെ. സലൈമാൻ, ബി. മുഹമ്മദ് റാഫി, എസ്. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ബി. ജോഷി ബാസു (പസിഡന്റ്), ഡി.എസ്. ദിലീപ് (ജനറൽ സെക്രട്ടറി), എസ്. ഷൈൻ (ട്രഷറർ), വി. ജയപ്രസാദ്, എസ്. സുനിൽ ലാൽ, ബി. ലാജി, എസ്. പ്രദീപ്, ടി. തൻസിൽ, എച്ച്.എം. റഹീം, ജെ. ഗജേന്ദ്രൻ, എസ്. സാബു, എസ്. സുശീലൻ (വൈസ് പ്രസിഡന്റ്), വി. പ്രകാശ്, ബി. ശ്രീകുമാർ, പി. ധനകുമാർ, എസ്. മണിലാൽ, ജി. വിജയൻ, എസ്. ഷൈൻകുമാർ, ബി. ബിറിൽ കുമാർ, ആർ. ഉണ്ണിക്കൃഷ്ണൻ, ബി. ബിനു, എൻ. സർവജ്ഞൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.