കല്ലമ്പലം : മടന്തപ്പച്ച എം.എൽ.പി എസിന്റെ പുതിയ മന്ദിരത്തിന്റെയും പ്രവേശനോത്സവത്തിന്റെയും ഉദ്ഘാടനം ഒ.എസ് അംബിക എം.എൽ.എ നിർവഹിച്ചു. കരവാരം പഞ്ചായത്ത് പ്രസിഡന്റ് വി.ഷിബുലാൽ അദ്ധ്യക്ഷത വഹിച്ചു.വികസന സമിതി ചെയർമാൻ എം.ബദറുദ്ദീൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എ.അബ്ദുൽകലാം നന്ദിയും പറഞ്ഞു.കിഡ്സ് പാർക്കിന്റെ ഉദ്ഘടാനം വി.ജോയി എം.എൽ.എയും ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം സിനിമാ സീരിയൽ താരം സുമി റാഷിക്കും നിർവഹിച്ചു.സ്കൂൾ ഹെഡ് മിസ്ട്രസ് ജെ.എസ് ഷിബിലാബീഗം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സ്കൂൾ മാനേജർ എം.കാസിംകുഞ്ഞ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുമാരി ശോഭ, ഡി.സി.സി മെമ്പർ എ.ഇബ്രാഹിംകുട്ടി, കരവാരം എൽ.സി സെക്രട്ടറി എസ്.എം.റഫീക്ക്,കിളിമാനൂർ ഐ.എൻ.സി ബ്ലോക്ക് പ്രസിഡന്റ് ഗംഗാധരതിലകൻ,കിളിമാനൂർ എ.ഇ.ഒ വി.എസ് പ്രദീപ്,കിളിമാനൂർ ബി.പി.സി എസ്.സാബു,ഡയറ്റ് ലക്ചറർ ഡോ.വി.സുലഭ,സി.ആർ.സി പ്രതിനിധി പി.കെ.സ്മിത എന്നിവർ പങ്കെടുത്തു.