
വിതുര: മലയോരമേഖലയിലെ സ്കൂളുകളിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. അരുവിക്കരമണ്ഡലം തല പ്രവേശനോത്സവം ആര്യനാട് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിതുര ഗവ. യു.പി.എസ് പ്രവേശനോത്സവം കേരളസ്റ്റേറ്റ് ഫിംഗർപ്രിന്റ് ബ്യൂറോ ഉദ്യോഗസ്ഥനും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ എസ്.അജിത്കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. സഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു.
വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്, ഹെഡ്മിസ്ട്രസ് ശോഭനാദേവി. പി.പി, കൊപ്പം വാർഡ്മെമ്പർ നീതുരാജീവ്, ഡി. സുനിൽകുമാർ, എം.ബി.ജിജിലാൽ എന്നിവർ പങ്കെടുത്തു.
ആനപ്പാറ തലത്തൂതക്കാവ് ഗവ. ട്രൈബൽ സ്കൂളിൽ നടന്ന പ്രവേശനോത്സവം വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ്കുമാർ,ഹെഡ്മാസ്റ്റർ അഷറഫ്, അഭിമന്യൂ,അദ്ധ്യാപകരായ ദേവി,അനിൽ,ഊരുമൂപ്പൻ ശശിധരൻകാണി, മനോഹരൻകാണി എന്നിവർ പങ്കെടുത്തു. കല്ലാർ എൽ.പി.എസിൽ നടന്ന പ്രവേശനോത്സവം കല്ലാർ വാർഡ്മെമ്പർ സുനിത ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എൻ.എം. മസൂദ്, പി.ടി.എ പ്രസിഡന്റ് ദിവ്യ കൃഷ്ണകുമാർ, രാജു, മനോജ്,സുരേന്ദ്രൻ,അദ്ധ്യാപകരായ സുജിത്,ശ്രീരാഗ് എന്നിവർ പങ്കെടുത്തു. തൊളിക്കോട് പഞ്ചായത്ത് തല പ്രവേശനോത്സവം തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല,പഞ്ചായത്തംഗങ്ങളായ ലിജുകുമാർ,തോട്ടുമുക്ക് അൻസർ, അനുതോമസ്,ബിനിതാമോൾ,ഷെമിഷംനാദ്,ശോഭനകുമാരി, എൻ.എസ്.ഹാഷിം, ചായംസുധാകരൻ,തച്ചൻകോട് വേണുഗോപാൽ,സന്ധ്യ റെജി,അശോകൻ, പ്രതാപൻ, ഫസീല അഷ്കർ എന്നിവർ പങ്കെടുത്തു. തൊളിക്കോട് യു.പി.എസ്,ആനപ്പെട്ടി മണലയം മോഡേൺ എൽ.പി.എസ്, പനയ്ക്കോട് വി.കെ.കാണി ഗവ. ഹൈസ്കൂൾ, മീനാങ്കൽ ഗവ. ട്രൈബൽസ്കൂൾ, മേമല വലിയ വോങ്കാട് യു.പി.എസ്, മരുതാമല യു.പി.എസ്,ചെറ്റച്ചൽ ഗവ. ഹൈസ്കൂൾ,ആനപ്പാറ ഹൈസ്കൂൾ, വിനോബാനികേതൻ കടുക്കാക്കുന്ന് എൽ.പി.എസ്, പറണ്ടോട് യു.പി.എസ് എന്നീ സ്കൂളുകളിലും വിവിധ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു.