ll

വർക്കല : ചെമ്മരുതി വട്ടപ്ലാമൂട് കോളനി കൊച്ചു വീട്ടിൽ ദിൽ കുമാറി(36)നെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ദിൽ കുമാറിന്റെ വീടിന് സമീപത്തെ ഊറ്റുകുഴി വയലിനടുത്തുള്ള തോട്ടിലാണ് മൃതദേഹം കണ്ടത്. കൂലിപ്പണിക്കാരനാണ് ദിൽകുമാർ.അയിരൂർ പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചു . തോട് മുറിച്ചു കടക്കവേ കാൽ വഴുതി വീണതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കമിഴ്ന്നുവീണ് ചെളിയിൽ പൂണ്ട നിലയിൽ ആയിരുന്നു.ഭാര്യ ബിന്ദു. മക്കൾ: ഋതു (5) , ദയ (7 ),ബബിത( 9). പിതാവ് തുളസീധരൻ. മാതാവ്. അമ്മിണി.

ഫോട്ടോ - തോട്ടിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തിയ ദിൽ കുമാർ.