തിരുവനന്തപുരം: കേന്ദ്ര ആയുഷ് മന്ത്രാലയവും ആദിവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് യോഗ സയൻസ് ആൻഡ് നാച്ചുറോപ്പതിയും സംയുക്തമായി ആയുർവേദ എക്സിബിഷനും സൗജന്യ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കും. 3,4,5 തീയതികളിൽ നെയ്യാർ ഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് എക്സിബിഷനും മെഡിക്കൽ ക്യാമ്പും.കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും. സി.കെ.ഹരിന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.