തിരുവനന്തപുരം: കാലിത്തീറ്റ,ഗോതമ്പ് തവിട്,തീറ്റപുല്ല് എന്നിവ സർക്കാർ വിലകുറച്ച് സബ്‌സിഡിയിൽ ക്ഷീര കർഷകർക്ക് നൽകണമെന്ന് ടി.ശരത്‌ചന്ദ്ര പ്രസാദ് ആവശ്യപ്പെട്ടു. ലോക ക്ഷീരദിനത്തിൽ ക്ഷീര കർഷക കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ സമിതി സംഘടിപ്പിച്ച ക്ഷീരദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സലീംരാജ് അദ്ധ്യക്ഷനായ ചടങ്ങിൽ എസ്.അയ്യപ്പൻ നായർ,ആനത്താനം രാധാകൃഷ്‌ണൻ,മധുകുമാർ,കുലശേഖരം വിക്രമൻ,വേണു,തോന്നയ്‌ക്കൽ റഷീദ്,പാടശേരി ഉണ്ണി എന്നിവർ പ്രസംഗിച്ചു.