തിരുവനന്തപുരം: പേരൂർ ശ്രീകൃഷ്‌‌ണസ്വാമി ക്ഷേത്രത്തിൽ ധ്വജ‌പ്രതിഷ്‌ഠ വാർഷികത്തോട് അനുബന്ധിച്ച് വർഷങ്ങളായി നടത്തിവരുന്ന 51-ാം ലക്ഷാർച്ചന ക്ഷേത്രതന്ത്രി തിരുവല്ല കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ 8ന് നടത്തുമെന്ന് ഉപദേശക സമിതി സെക്രട്ടറി എം.കെ. ദേവരാജ് അറിയിച്ചു. കൂപ്പണുകൾ ഉപദേശകസമിതി ഓഫീസിൽ നിന്ന് ലഭിക്കും.