v

തിരുവനന്തപുരം: സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി.അബൂബക്കറിന് പ്രായപരിധി ഇളവ് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സാംസ്കാരികസ്ഥാപനങ്ങളിലെ ഭാരവാഹികളുടെ പ്രായം 70 ആക്കി നിജപ്പെടുത്താൻ നേരത്തേ തീരുമാനിച്ചിരുന്നു. 70 പിന്നിട്ട അബൂബക്കറിനെ അതിന് മുമ്പാണ് നിയമിച്ചത്.

പുതിയ തീരുമാനം മൂലം അദ്ദേഹത്തിന് തുടരാൻ പ്രായപരിധി തടസ്സമായതോടെയാണ് ഇളവ് നൽകാൻ തീരുമാനിച്ചത്.