ആറ്റിങ്ങൽ: അഭിഭാഷകരെ അകാരണമായി മർദ്ദിച്ച ആറ്റിങ്ങൽ സി.ഐയേയും സംഭവത്തിന് കാരണക്കാരനായ പൊലീസുകാരനേയും സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പൊലീസ് സ്റ്റേഷൻ വഴിയോടു ചേന്ന ബാർ അസോസിയേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ സമരപന്തൽ കെട്ടി ഇന്നുമുതൽ അനിശ്ചിതകാല റിലേ ധർണ ആരംഭിക്കും. പത്ത് അഭിഭാഷകർ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ധർണ നടത്തുമെന്ന് സമര സമിതി ഭാരവാഹികൾ പറഞ്ഞു.

.