
വെള്ളറട: കള്ളിമൂട് വാർഡിലെ എ.ഡി.എസ് വാർഷികാഘോഷം സീരിയൽ താരം അബിത ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കൂതാളി മെമ്പർ കൂതാളി ഷാജി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജ് മോഹൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ്തി,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി. മംഗളദാസ്, ജലജ കുമാരി, സുധകുമാരി, കുമാരി സുനി, സുവിത, സിന്ധു, ഷൈനി തുടങ്ങിയവർ സംസാരിച്ചു. കൊവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയവരെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും യോഗത്തിൽ ആദരിച്ചു.