വെള്ളറട: ചെമ്പൂര് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓഫീസ് റൂമുകളുടെ പൂട്ട് തകർത്ത് റൂമിനുള്ളിൽ സൂക്ഷിച്ചിരുന്ന പാലിയേറ്റീവ് കെയറിന്റെ 5000ത്തോളം രൂപ കവർന്നു. ആശുപത്രിയുടെ മതിൽ ചാടികയറിയെത്തിയാണ് റൂമുകളുടെ പൂട്ടുകൾ തകർത്തത്. ആരോഗ്യവകുപ്പ് അധികൃതരുടെ പരാതിയെ തുടർന്ന് ആര്യങ്കോട് പൊലീസ് കേസെടുത്തു.