1

പൂവാർ: 27 വർഷത്തെ സേവനത്തിന് ശേഷം കേരള ബാങ്കിൽ നിന്ന് വിരമിച്ച കരുംകുളം രാധാകൃഷ്ണനെ ആദരിച്ചു. കരുംകുളം പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, അതിയന്നൂർ ബ്ലോക്ക് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കരുംകുളം കൾച്ചറൽ സെന്റർ വൈസ് പ്രസിഡന്റുമായ കരുംകുളം രാധാകൃഷ്ണന് കരുംകുളം കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ വിവിധ സാംസ്കാരിക സംഘടനകളാണ് ആദരവ് നൽകിയത്. കാഞ്ഞിരംകുളം ചാവടി ഗ്രെയ്സ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങ് സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി. രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. കൾച്ചറർ സെന്റർ പ്രസിസന്റ് ബർഗുമാൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് സൂപ്രണ്ട് ശ്യാംകുമാർ, അസി. ജനറൽ മാനേജർ ചന്ദ്രശേഖരൻ നായർ, നെയ്യാറ്റിൻകര ഏരിയാ മാനേജർ ലത, കാട്ടാക്കട ഏരിയാ മാനേജർ ബീന, വിഴിഞ്ഞം മാനേജർ ദുർഗ്ഗ, ഉദയിൻകുളങ്ങര അസി. മാനേജർ പ്രസന്നകുമാർ, പരണിയം മാനേജർ സജുകുമാർ, കാഞ്ഞിരംകുളം മാനേജർ ശ്രീജ, വെള്ളറട മാനേജർ സുരേഷ്, കാട്ടാക്കട മാനേജർ ടി.എസ്. മധു, മുൻ പഞ്ചായത്ത് പ്രസിഡന്റ് കരുംകുളം ജയകുമാർ, ജനതാദൾ നേതാവ് കരുംകുളം വിജയകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. ശിവകുമാർ, ചൈതന്യ ഫാമിലി ക്ലബ് പ്രസിഡന്റ് എൻ.എൽ. ശിവകുമാർ, ജനറൽ സെക്രട്ടറി ഡോ. മോഹനചന്ദ്രൻ, ഡോ. വിജയകുമാർ ഇന്ദീവരം, കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി ജയരാജ് ജയഗിരി, വിജയകുമാർ, ബാലചന്ദ്രൻ നായർ, സുശീലാമണി തുടങ്ങിയവർ പങ്കെടുത്തു.