തിരുവനന്തപുരം: കേരള മദ്യനിരോധന സമിതി, ജനകീയ മദ്യവിരുദ്ധ സമിതി എന്നീ സംഘടനകൾ ലയിച്ച് ഒന്നായി പ്രവർത്തിക്കാൻ തീരുമാനിച്ചതായി മദ്യനിരോധന സമിതി പ്രസിഡന്റ് കെ.പി.ദുര്യോധനൻ അറിയിച്ചു. ഗാന്ധി സ്‌മാരക നിധിയിൽ നടന്ന ലയന പ്രഖ്യാപന സമ്മേളനത്തിൽ എം.എ.കരീം, കെ.സോമശേഖരൻ നായർ, ജി.സൈറസ്, ഡോ.കെ.മുരളീധരൻ നായർ, ഡോ.ആൽബർട്ട് കേസരി, ഡോ.ഫെലിക്‌സ്, ഡോ.ദേവരാജൻ, ഡോ.കൃഷ്‌ണകുമാർ, ഡോ.സജി, മുഹമ്മദ് ഇല്യാസ്, പനങ്ങോട്ടുകോണം വിജയൻ, എസ്.ശശിധരൻ നായർ, വിഴി‌ഞ്ഞം ഹനീഫ്, ലില്ലികുമാരി തുടങ്ങിയവർ സംസാരിച്ചു.