dme
ഡോ. തോമസ് മാത്യു

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ഡോ. തോമസ് മാത്യുവിനെ നിയമിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറായ ഡോ. തോമസ് മാത്യു നിലവിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറാണ്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുണ്ട്. 1984ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസും 1993ൽ പൊതുജനാരോഗ്യത്തിൽ ഡിപ്ലോമയും 1995ൽ കമ്മ്യൂണിറ്റി മെഡിസിനിൽ എം.ഡിയും നേടി. 2003ൽ എ.ബി.എയും, 2012ൽ ഫെയ്മർ ഫെലോഷിപ്പും നേടി.