kk

തിരുവനന്തപുരം: സർക്കാരിന്റെ അഞ്ച് വർഷ കാലാവധിക്കകം സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം മൂന്ന് ലക്ഷമായി ഉയർത്തുമെന്നും, ആറു ലക്ഷം പേർക്ക് പുതുതായി തൊഴിൽ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ സമാപനം നിശാഗന്ധി ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആറിൽ ഒരു ലക്ഷം തൊഴിലവസരങ്ങളെങ്കിലും അഭ്യസ്തവിദ്യർക്ക് യോജിക്കുന്നതായിരിക്കും. 2022-23ൽ ഒരു ലക്ഷം സംരംഭങ്ങളാരംഭിച്ച് മൂന്ന് ലക്ഷം പേർക്കെങ്കിലും തൊഴിലവസരം സൃഷ്ടിക്കും. 2030 ഓടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലാക്കും. ഇതിനകം 384 കോടിയുടെ ലാഭം ഉണ്ടാക്കിക്കഴിഞ്ഞു.

പ്രവാസി ക്ഷേമനിധിയിലെ അംഗത്വം ഏഴു ലക്ഷമായി. ഗെയ്ൽ വഴി 8864 വീടുകൾക്ക് പാചക വാതക കണക്‌ഷൻ നൽകി. തിരുവനന്തപുരത്തടക്കം 13,500 കണക്‌ഷൻ നൽകാൻ സൗകര്യമൊരുങ്ങി.

ടെക്നോപാർക്കിൽ കിഫ്ബിയുടെ സഹായത്തോടെ 105 കോടി ചെലവിൽ രണ്ട് ലക്ഷം ചതുരശ്രഅടി കെട്ടിടവും കൊച്ചിയിലും തൃശൂരുമുള്ള ഇൻഫോപാർക്ക് ഒന്നും രണ്ടും ഘട്ട പദ്ധതി പ്രദേശങ്ങളിൽ 57,250 ചതുരശ്ര അടിയിൽ ഐ.ടി സ്പേസ് കെട്ടിടവും നിർമ്മിക്കും. രണ്ടു വർഷത്തിനുള്ളിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പണി പൂർത്തിയാക്കും. കാർഗോ ടെർമിനൽ പ്രധാന ക്രൂചെയ്ഞ്ച് കേന്ദ്രമായി മാറിക്കഴിഞ്ഞു.

തൊഴിലുറപ്പ് കുടുംബങ്ങളുടെ എണ്ണം ഒരു വർഷത്തിനുള്ളിൽ 15 ലക്ഷത്തിൽ നിന്ന് 16,45,000 ആയും, തൊഴിൽദിനങ്ങൾ 75 ആയും ഉയർത്തി.

കെ.എസ്.ആർ.ടി.സിയെ

കര കയറ്റും

കെ.എസ്.ആർ.ടി.സി.മാനേജ്മെന്റ് സമൂലം പുനസംഘടിപ്പിക്കും. ജീവനക്കാർക്ക് ശമ്പളവും പെൻഷനും സർക്കാർ ഉറപ്പുവരുത്തും. ബസുകളുടെ മൈലേജ്, ഉപയോഗം,അറ്റകുറ്റപ്പണികൾ തീർത്ത് പുറത്തിറക്കാനുള്ള സമയം തുടങ്ങിയവയെല്ലാം ദേശീയ ശരാശരിയിലേക്ക് ഉയർത്തും. കിഫ്ബി സഹായത്തോടെ 50 ഇലക്ട്രിക് ബസും 310സി.എൻ.ജി.ബസും വാങ്ങും. 400 ഡീസൽ ബസുകൾ എൽ.എൻ.ജിയിലേക്ക് പരിവർത്തനം ചെയ്യും. കെ.എസ്.ആർ.ടി.സി ഭൂമിയിൽ വാണിജ്യസമുച്ചയങ്ങൾ പണിയും. വായ്പ മുഴുവൻ ഒാഹരിയാക്കി മാറ്റും.

.

ജലപാത തുറക്കും

 കോവളം മുതൽ ബേക്കൽ വരെ 616 കിലോമീറ്റർ ജലപാത യാഥാർത്ഥ്യമാക്കും

125 കിലോമീറ്റർ ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാക്കും

 5235 കോടി ചെലവിൽ നിർമ്മിക്കുന്ന തിരുവനന്തപുരം ഔട്ടർ റിംഗ് റോഡിന്റെ ടെൻഡർ നവംബറിൽ

 മുഴുപ്പിലങ്ങാട് ബീച്ച് 61 കോടി ചെലവിൽ നവീകരിക്കും

ആക്കുളം പുനരുജ്ജീവന പദ്ധതി ത്വരിതപ്പെടുത്തും

 റബർ, കോഫി, റൈസ്, സ്പൈസസ് പാർക്കുകൾ സ്ഥാപിക്കും

ചെല്ലാനത്ത് കടലാക്രമണം തടയാൻ 346 കോടിക്ക് കടൽഭിത്തി

 ഇ ഹെൽത്ത് പദ്ധതി 170 ആശുപത്രികളിൽ കൂടി വ്യാപിപ്പിക്കും

1500 പുതിയ ഹോസ്റ്റൽ മുറികൾ നിർമിക്കും

സി​ൽ​വ​ർ​ ​ലൈ​ൻ​:​ ​ഭൂ​മി
ഏ​റ്റെ​ടു​ക്ക​ൽ​ ​ഉ​ടൻ

സി​ൽ​വ​ർ​ലൈ​ൻ​ ​പ​ദ്ധ​തി​ ​എ​ന്തു​വ​ന്നാ​ലും​ ​ന​ട​പ്പാ​ക്കു​മെ​ന്നും​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്ക​ൽ​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കു​മെ​ന്നും​ ​ഒ​ന്നാം​ ​വ​ർ​ഷ​ത്തെ​ ​പ്രോ​ഗ്ര​സ് ​റി​പ്പോ​ർ​ട്ട് ​അ​വ​ത​രി​പ്പി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​പ്രാ​രം​ഭ​ ​ന​ട​പ​ടി​ക​ളു​മാ​യി​ ​മു​ന്നോ​ട്ടു​പോ​കാ​ൻ​ ​കേ​ന്ദ്ര​ ​ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​അ​നു​മ​തി​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്കു​മ്പോ​ൾ​ ​ഭൂ​ഉ​ട​മ​ക​ൾ​ക്ക് ​മെ​ച്ച​പ്പെ​ട്ട​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കും.​ ​പ​ദ്ധ​തി​യു​ടെ​ ​വി​ശ​ദ​മാ​യ​ ​പ​ദ്ധ​തി​രേ​ഖ​ ​റെ​യി​ൽ​വേ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​സി​ൽ​വ​ർ​ലൈ​ൻ​ ​ക​ട​ന്നു​പോ​കു​ന്ന​ 11​ജി​ല്ല​ക​ളി​ലും​ ​സാ​മൂ​ഹി​ക​ ​ആ​ഘാ​ത​പ​ഠ​നം​ ​ന​ട​ത്തും.