
കൊല്ലം: കൊല്ലം ബൈപ്പാസ് ആരംഭിക്കുന്ന സിഗ്നൽ ലൈറ്റ് ഇളകി തൂങ്ങിയിട്ട് നാല് ദിവസം കഴിഞ്ഞിട്ടും നന്നാക്കാൻ അധികൃതർ തയാറാകുന്നില്ല. അപകടരമായ നിലയൽ ഇളകിയാടുന്ന സിഗ്നൽ ലൈറ്റ് വാഹനങ്ങളുടെയോ ഇരുചക്ര വാഹന യാത്രക്കാരുടെ ദേഹത്തോ വീണാൽ വലിയ അപകടം ഉണ്ടാകും. നാട്ടുകാർ പരാതിപ്പെട്ടെങ്കിലും ദേശീയപാത അധികൃതതരും ശക്തികുളങ്ങര പൊലീസും പരിപാലന ചുമതലയുള്ള കെൽട്രോണും കൈയൊഴിഞ്ഞ അവസ്ഥയാണ്. ഈ സ്ഥിതി തുടർന്നാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എഫ്. സ്റ്റാലിനും സെക്രട്ടറി സുഭാഷ്.എസ് കല്ലടയും പറഞ്ഞു.