1
കേരള അഡ്വെർടൈസിംഗ് ഏജൻസീസ് അസോസിയേഷന്റെ തിരുവനന്തപുരം സോൺ നടത്തിയ കുടുംബ സംഗമം കെ.ത്രീ.എ ചീഫ് പാട്രൺ ജോസഫ് ചാവറ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: കേരള അഡ്വെർടൈസിംഗ് ഏജൻസീസ് അസോസിയേഷന്റെ തിരുവനന്തപുരം സോൺ നടത്തിയ കുടുംബ സംഗമം കെ.ത്രീ.എ ചീഫ് പാട്രൺ ജോസഫ് ചാവറ ഉദ്ഘാടനം ചെയ്തു. ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിൽ നടന്ന സംഗമത്തിൽ തിരുവനന്തപുരം സോൺ പ്രസിഡന്റ് മുഹമ്മദ് ഷാ അദ്ധ്യക്ഷനായിരുന്നു. പുതുതായി തിരഞ്ഞെടുത്ത കെ.ത്രീ.എ സംസ്ഥാന ഭാരവാഹികളെ ആദരിച്ചു.

സംസ്ഥാന പ്രസിഡന്റ് രാജു മേനോൻ, സെക്രട്ടറി രാജീവൻ എളയാവൂർ, ട്രഷറർ ലാൽജി വർഗീസ്, വൈസ് പ്രസിഡന്റുമാരായ ജോൺ പോൾ വളപ്പിലാ, ദേവൻ നായർ, പ്രസൂൺ രാജഗോപാൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ശാസ്തമംഗലം മോഹൻ, ജോയിന്റ് സെക്രട്ടറിമാരായ സന്ധ്യാ രാജേന്ദ്രൻ, എം.വി അനീഷ് കുമാർ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജയചന്ദ്രൻ, മുരുകേശൻ എന്നിവർ സംസാരിച്ചു.